22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും
Uncategorized

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

കൊല്ലം :ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് എംഎൽഎ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ പത്തരയോടെ സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പത്രിക സമർപ്പിക്കാൻ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് മുകേഷിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്. അതേസമയം രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നുമുതൽ ഏപ്രിൽ നാലു വരെ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അഞ്ചാം തീയതി നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിൻവലിക്കാം. ഏപ്രിൽ 26 നാണ് വോട്ടെടുപ്പ്.

Related posts

ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണം

Aswathi Kottiyoor

ദാരുണരംഗങ്ങൾ കാണിക്കുന്നതിൽ ജാഗ്രതപാലിക്കാൻ ചാനലുകൾക്ക്​ നിർദ്ദേശം

Aswathi Kottiyoor

തേനൂറും മുന്തിരി തേടി തേനിയിൽ പോകണ്ട, മനസു വെച്ചാൽ മുന്തിരി ഹൈറേഞ്ചിലും വിളയും, ഇത് ‘കുഞ്ഞുമോൻ’ മോഡൽ

Aswathi Kottiyoor
WordPress Image Lightbox