22.1 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ടെറസില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
Uncategorized

ടെറസില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്ന് വീണ് യുവതി മരിച്ചു. കുന്ദാപൂര്‍ പഴയ ഗീതാഞ്ജലി ടാക്കീസ് റോഡില്‍ താമസിക്കുന്ന ലക്ഷ്മി പ്രതാപ് നായക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.

ഉണങ്ങാന്‍ വച്ച തേങ്ങ എടുക്കാന്‍ വേണ്ടിയാണ് ലക്ഷ്മി ടെറസില്‍ പോയത്. ഇതിനിടെ ടെറസില്‍ സ്ഥാപിച്ചിരുന്ന ഫൈബര്‍ ഷീറ്റിലേക്ക് അബദ്ധത്തില്‍ ചവിട്ടി തെന്നി താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Related posts

റോബിന്‍ ബസ് വീണ്ടും കോയമ്പത്തൂരിലേക്ക്

Aswathi Kottiyoor

അമ്മയുടെ പരാതി, വിൽസന്റെ മൃതദേഹം ഒരു വർഷത്തിന് ശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു

Aswathi Kottiyoor

എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി, ആഡംബര കപ്പലുകൾക്ക് നങ്കൂരമിടാം; പ്രതീക്ഷകളുടെ തീരത്ത് കൊല്ലം തുറമുഖം

Aswathi Kottiyoor
WordPress Image Lightbox