കൊച്ചി: യുവാവിന്റെ മരണം സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് കാരണമെന്ന പരാതിയെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു. എറണാകുളം തൃക്കാക്കര സ്വദേശി വിൽസന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിനായി തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്. അമ്മ മറീനയുടെ പരാതിയെ തുടർന്ന് പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ആകും പോസ്റ്റ്മോർട്ടം ചെയ്യുക. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സ പിഴവാണ് മകൻ്റെ മരണത്തിന് കാരണമെന്നായിരുന്നു അമ്മയുടെ പരാതി.
- Home
- Uncategorized
- അമ്മയുടെ പരാതി, വിൽസന്റെ മൃതദേഹം ഒരു വർഷത്തിന് ശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു