22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പള്ളിക്ക് മുന്നിൽ കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Uncategorized

പള്ളിക്ക് മുന്നിൽ കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: കോട്ടയം കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം.

സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെയാണ് പുന്നത്തുറ സ്വദേശി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ആളുകൾക്ക് ഇടയിലേക്ക് ഇടിച്ചു കയറിയത്. 2 സ്ത്രീകൾ വാഹനത്തിനടിയിൽ പെടുകയായിരുന്നു. സ്ത്രീകളിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു പുരുഷനും അപകടത്തിൽ പരിക്കുണ്ട്. അപകടത്തിൽ നിന്നും ഒരു കുട്ടി അത്ഭുകരമായി രക്ഷപെട്ടു.

Related posts

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

Aswathi Kottiyoor

കൂടിക്കാഴ്ച മാറ്റിവെച്ചു

Aswathi Kottiyoor

17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox