23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പ്രവാസി വോട്ടുറപ്പിക്കാൻ യുഡിഎഫ്; ഗൾഫിലെത്തി വോട്ട് തേടി ഷാഫി പറമ്പിൽ
Uncategorized

പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പ്രവാസി വോട്ടുറപ്പിക്കാൻ യുഡിഎഫ്; ഗൾഫിലെത്തി വോട്ട് തേടി ഷാഫി പറമ്പിൽ

കോഴിക്കോട്: കനത്ത പോരാട്ടം നടക്കുന്ന വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്നലെ വോട്ട് തേടിയത് ഗൾഫിലാണ്. യുഎഇയിലും ഖത്തറിലും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാനാണ് ഷാഫി ഗൾഫിലെത്തിയത്. പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.

വടകരയിൽ ഷാഫി വന്നിറങ്ങിയ അതേ ആവേശം ഷാർജയിലുമുണ്ടായിരുന്നു. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചർച്ചയാക്കിയാണ് ഷാഫിയുടെ ഗൾഫ് സന്ദർശനം.

പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. എന്നാൽ വോട്ടുള്ള പ്രവാസികള്‍ക്കു പോലും യാത്ര ഒഴിവാക്കേണ്ടി വരുന്ന തരത്തിൽ വിമാന ടിക്കറ്റ് ഉയർന്നു നിൽക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ്. സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കിൽ വോട്ട്ചെയ്യാൻ നാട്ടിലേക്ക് വരണമെന്നാണ് ഷാഫി നടത്തിയ അഭ്യർത്ഥന. കൂടിയ ടിക്കറ്റ് നിരക്ക് മറികടക്കാൻ പ്രത്യേക വിമാനം ഉള്‍പ്പെടെ യുഡിഎഫിന്‍റെ പരിഗണനയിലുണ്ട്.

Related posts

സമ്മാനമായി ബാഗും സ്യൂട്ട് കേസും കൊടുത്തതിൽ അഴിമതി, ഭൂനികുതിക്ക് കൈക്കൂലി; 3 കേസ്, 4 പേർക്ക് തടവ് ശിക്ഷ.

Aswathi Kottiyoor

തലശേരിയിൽ യുവാവ് ബസിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

‘വേണ്ടതെല്ലാം നല്‍കിയിട്ടും അടുപ്പം കാണിക്കുന്നില്ല’; ദത്തെടുത്ത കുട്ടിയെ തിരികെ നൽകാന്‍ അനുമതി തേടി ദമ്പതികൾ

Aswathi Kottiyoor
WordPress Image Lightbox