24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സിദ്ധാർത്ഥന്റെ മരണം; വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണറുടെ നിർദേശം
Uncategorized

സിദ്ധാർത്ഥന്റെ മരണം; വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണറുടെ നിർദേശം

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ച നടപടിയിൽ ഗവർണറുടെ ഇടപെടൽ. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാനും, സസ്പെൻഷൻ പിൻവലിച്ചതിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും വിസിയോട് ഗവർണർ ആവശ്യപ്പെട്ടു.
നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ വൈസ് ചാൻസലർ റദ്ദാക്കിയ സംഭവത്തിലാണ് ഗവർണർ വിശദീകരണം തേടിയത്. സിദ്ധാർഥനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർഥികൾക്ക് എതിരെ ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെടുത്തിരുന്നത്.

31 പേരെ കോളജിൽനിന്നു പുറത്താക്കുകയും ഹോസ്റ്റലിൽ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർഥികളെയാണ് വിസി തിരിച്ചെടുത്തത്. വിസിക്കു കിട്ടിയ അപ്പീൽ ലോ ഓഫിസർക്ക് നൽകാതെ സർവകലാശാല ലീഗൽ സെല്ലിൽത്തന്നെ തീർപ്പാക്കുകയായിരുന്നു.

Related posts

നിപയും എം പോക്സും; മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു, എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന്‍ ശ്രമം

Aswathi Kottiyoor

തലശ്ശേരിയിൽ റോഡരികിൽ വിതറിയ സാധനം കണ്ട് നാട്ടുകാ‍ര്‍ക്ക് സംശയം, പൊലീസെത്തി കണ്ടത് 2 ലക്ഷത്തിന്റെ ‘മൊതല്’

Aswathi Kottiyoor

‘നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചറിൽ യുവതിയെ കടിച്ചത് പാമ്പല്ല’: വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാമെന്ന് റെയില്‍വേ

Aswathi Kottiyoor
WordPress Image Lightbox