23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു: പി.സി ജോർജിനെതിരെ വനിതാ കമ്മീഷന് പരാതി
Uncategorized

മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു: പി.സി ജോർജിനെതിരെ വനിതാ കമ്മീഷന് പരാതി

കോഴിക്കോട്:മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി ജോർജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന് പരാതി. എം എസ് എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖാണ് പരാതി നൽകിയത്.

കോഴിക്കോട് നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് കൺവെൻഷനിലെ പ്രസംഗത്തിലാണ് പി.സി ജോർജ് മാഹിയിലെ സ്ത്രീകൾക്കെതിരായ പരാമർശം നടത്തിയത്. പ്രസംഗം വിവാദമായതിനു പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. സി.പി.എം മാഹി ലോക്കൽ സെക്രട്ടറി സുനിൽ കുമാറിന്റെ പരാതിയിലാണ് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തത്. ഐ.പി.സി 153 എ, 125 വകുപ്പുകൾ പ്രകാരമാണ് കേസ്.

Related posts

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി: കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

Aswathi Kottiyoor

ഊട്ടിയിൽ ഓണായ ഫോൺ വഴികാട്ടി, മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്‌ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

Aswathi Kottiyoor

യുവാവ് പുഴയിൽ വീണതായി സംശയം; ഇരിട്ടി വട്ട്യറ പുഴയിൽ തിരച്ചിൽ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox