25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • കൊടുംചൂടിനിടെ സംസ്ഥാനത്ത് പലയിടത്തും മഴ; ഇന്ന് നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Uncategorized

കൊടുംചൂടിനിടെ സംസ്ഥാനത്ത് പലയിടത്തും മഴ; ഇന്ന് നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ പലയിടത്തും ഇന്നലെ മഴ ലഭിച്ചു. വടക്കന്‍ കേരളത്തില്‍ ആരംഭിച്ച മഴ മധ്യ-തെക്കന്‍ കേരളത്തിലേക്ക് വ്യാപിക്കുകയാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസം വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇന്നലെ ഇടുക്കി, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള പത്ത് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ സാധ്യതയുള്ള ജില്ലകളില്‍ ചിലയിടത്ത് മാത്രമേ ഇന്നലെ മഴ ലഭിച്ചിട്ടുള്ളൂ. അതേസമയം ഇന്ന് നാല് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എറണാംകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. മഴ പെയ്‌തെങ്കിലും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തവണ വേനല്‍ ചൂട് ഫെബ്രുവരിയില്‍ തന്നെ ആരംഭിച്ചു. മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. ഉയര്‍ന്ന താപനിലാ വര്‍ധനവാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇതുകാരണം അപ്രവചനീയ കാലവസ്ഥയാണ് ഭൂമിയിലുണ്ടാവുക. അതേസമയം 1.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്. ഇത് സാധാരണയേക്കാള്‍ 18.8 മില്ലിമീറ്റര്‍ താഴെയാണ്.

Related posts

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

മൂന്നു വർഷത്തോളം പീഡനം, മകൾ 16–ാം വയസ്സിൽ പ്രസവിച്ചു; ഹരിയാനയിൽ പിതാവിന് വധശിക്ഷ…

Aswathi Kottiyoor

കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളി, പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്ത്’: ഷാഫി പറമ്പിൽ

Aswathi Kottiyoor
WordPress Image Lightbox