24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘നിറമല്ല, കലയാണ് പ്രധാനം’; ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
Uncategorized

‘നിറമല്ല, കലയാണ് പ്രധാനം’; ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുംവിധം കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ രാമകൃഷ്ണന് പരസ്യപിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമൂഹമാധ്യമത്തിലൂടെയാണ് കലാഭവൻ മണിയും രാമകൃഷ്ണനും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് പിന്തുണ അറിയിച്ചത്.

നിറമല്ല കലയാണ് പ്രധാനം, മനുഷ്യത്വവും മാനവികതയും കൂടി ചേരുന്നതാണ് കല, നിറത്തിന്‍റെയും ജാതിയുടെയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്കാരവും മരിക്കുന്നുവെന്നുമാണ് വിഡി സതീശൻ ഫേസ്ബുക്കില്‍ കുറിച്ചത്.

Related posts

ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട്; പരസ്യം പിൻവലിക്കാൻ യുപിഎസ്‍സിക്ക് നിർദ്ദേശം

Aswathi Kottiyoor

വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ ലോറിതാഴ്ന്നു;

Aswathi Kottiyoor

വയനാട്ടിൽ കാട്ടാന ആക്രമണം, റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു

WordPress Image Lightbox