24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വൻ കുടിശ്ശിക; സർക്കാർ ആശുപത്രികൾക്കുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്താനൊരുങ്ങി വിതരണക്കാർ
Uncategorized

വൻ കുടിശ്ശിക; സർക്കാർ ആശുപത്രികൾക്കുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്താനൊരുങ്ങി വിതരണക്കാർ

തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്കും ജനറൽ ആശുപത്രികൾക്കുമുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്താനൊരുങ്ങി വിതരണക്കാർ. 19 ആശുപത്രികളിൽ നിന്നായി വിതരണക്കാർക്ക് ലഭിക്കാനുള്ളത് 143 കോടിയിലേറെ രൂപയാണ്.

മെഡിക്കൽ കോളേജുകൾക്കും ജനറൽ ആശുപത്രികൾക്കും വിതരണക്കാർ കത്ത് നൽകി. 2023 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം മെഡിക്കൽ കോളേജുകളിലെ കുടിശ്ശിക 116 കോടി 14 ലക്ഷം രൂപയാണ്. ജനറൽ ആശുപത്രികളിൽ 26 കോടി 95 ലക്ഷം രൂപയാണ് കുടിശ്ശിക.

നിരവധി തവണ ആശുപത്രി അധികൃതരെയും സർക്കാരിനെയും സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് വിതരണം നിർത്തിവെക്കാൻ തീരുമാനമെടുത്തത്.മാർച്ച് 31 നുള്ളിൽ കുടിശ്ശിക നൽകിയില്ലെങ്കിൽ ഏപ്രിലിൽ ഉപകരണങ്ങൾ നൽകില്ലെന്ന് വിതരണക്കാർ ആശുപത്രികളെ അറിയിച്ചു.

വിതരണം നിർത്തിവെച്ചാൽ ഒരാ​ഴ്ചക്കുള്ളിൽ ആശുപത്രികളിൽ പ്രതിസന്ധിയുണ്ടാകും.സർക്കാർ ആശുപത്രികളെ സമീപിക്കുന്ന സാധാരണക്കാരെയാകും ഇത് കൂടുതൽ ബാധിക്കുക.

Related posts

ആലുവയിൽ കാറിൽ ഓട്ടോ ഉരസി; ചോദ്യം ചെയ്ത യുവാക്കൾക്ക് ക്രൂരമർദനം–

നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം കോൺഗ്രസ് ബഹിഷ്കരിക്കും: കെ സുധാകരൻ

Aswathi Kottiyoor

*ചിക്കൻ സ്റ്റാൾ നടത്തിപ്പിൻ്റെ മറവിൽ ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി*

Aswathi Kottiyoor
WordPress Image Lightbox