25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലോഫ്ളോർ ബസിന്റെ പിൻചക്രം ഇരു കാലിലൂടെയും കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്
Uncategorized

ലോഫ്ളോർ ബസിന്റെ പിൻചക്രം ഇരു കാലിലൂടെയും കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്. ബാലരാമപുരം റിലൈന്‍സ് പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് അപകടം. ചാവടിനട സ്വദേശിയായി ഉഷ(53) യ്ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാവടിനടയില്‍ നിന്നും ജോലിസ്ഥലത്തേക്ക് ബസില്‍ പോകുകയിരുന്ന ഉഷ ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതേ ബസിന്റെ പിൻചക്രം ഉഷയുടെ ഇരുകാലിലും കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് ഓടിയെത്തവര്‍ ബസിനടിയില്‍ നിന്നും ഉഷയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

എലത്തൂർ ട്രെയിൻ തീവയ്പ്പ്: ഷാരൂഖ് സെയ്ഫിയുടെ വീട്ടിലുൾപ്പെടെ 9 ഇടത്ത് എൻഐഎ റെയ്ഡ്.

Aswathi Kottiyoor

വീടിനുള്ളിൽ 5 അസ്ഥികൂടങ്ങൾ; മൂന്നരക്കൊല്ലമായി വീട് പൂട്ടിയ നിലയിൽ; സംഭവം കർണാടകയിലെ ചിത്രദുർ​ഗയിൽ, അന്വേഷണം

Aswathi Kottiyoor

വിദ്യാഭ്യാസ വായ്പ ഒറ്റത്തവണ അടച്ചുതീർത്തതോടെ സിബിൽ സ്കോർ താഴേക്ക്, ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox