24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇലക്ടറൽ ബോണ്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും; എസ്ബിഐ വിശദീകരണം നല്‍കും
Uncategorized

ഇലക്ടറൽ ബോണ്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും; എസ്ബിഐ വിശദീകരണം നല്‍കും

ഡൽഹി: ഇലക്ടറൽ ബോണ്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും.അതേ സമയം കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ എസ്ബിഐ ഇന്ന് വിശദീകരണം നല്‍കും. എസ്ബിഐ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് വിശദീകരണം നല്‍കേണ്ടത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് എസ്ബിഐ മറുപടി സത്യവാങ്മൂലം നല്‍കുന്നത്. 2018 മാര്‍ച്ച് ഒന്ന് മുതല്‍ 2019 ഏപ്രില്‍ 11 വരെയുള്ള ബോണ്ട് വിവരങ്ങള്‍ കൂടി പുറത്തുവിടണമെന്ന ആവശ്യവും സുപ്രീം കോടതിയുടെ മുന്നിലുണ്ട്. സിറ്റിസണ്‍സ് റൈറ്റ്‌സ് വാച്ച് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സിപിഐഎം, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചേക്കും.

Related posts

കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്കറുത്ത് മധ്യവയസ്‌കൻ

Aswathi Kottiyoor

കുത്തനെ കൂടി സ്വർണവില; വീണ്ടും 52000 ത്തിന് മുകളിൽ, ചങ്കിടിപ്പോടെ ഉപഭോക്താക്കൾ

Aswathi Kottiyoor

മഞ്ചേരി ചെട്ടിയങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 2 കുട്ടികളും

Aswathi Kottiyoor
WordPress Image Lightbox