22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • കുത്തനെ കൂടി സ്വർണവില; വീണ്ടും 52000 ത്തിന് മുകളിൽ, ചങ്കിടിപ്പോടെ ഉപഭോക്താക്കൾ
Uncategorized

കുത്തനെ കൂടി സ്വർണവില; വീണ്ടും 52000 ത്തിന് മുകളിൽ, ചങ്കിടിപ്പോടെ ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 760 രൂപ വർധിച്ചതോടെ സ്വർണവില 52000 കടന്നു. ഇന്നലെ 200 രൂപ ഉയർന്നിരുന്നു. തുടർച്ചയായ നാലാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,520 രൂപയാണ്.

കഴിഞ്ഞ നാല് ദിവസംകൊണ്ട് വർധിച്ചത് 1720 രൂപയാണ്. കഴിഞ്ഞ മാസം 23 ന് ധനമന്ത്രി നിറമാല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ബജറ്റിന് ശേഷം ആദ്യമായാണ് സ്വർണവില 52000 കടക്കുന്നത്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6565 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5425 രൂപയാണ്. ഇന്നലെ കുറഞ്ഞ വെള്ളിയുടെ വില ഇന്ന് വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്.

Related posts

നിലമ്പൂരിൽ വലിയ കുഴികളുണ്ടാക്കി സ്വര്‍ണം കുഴിച്ചെടുക്കാൻ ശ്രമം: പമ്പുസെറ്റുകളും ഉപകരണങ്ങളും പിടിച്ചെടുത്തു

Aswathi Kottiyoor

മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മരിച്ചത് മകന്റെ മർദനമേറ്റെന്ന് നി​ഗമനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Aswathi Kottiyoor

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox