25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ടോഡി ബോർഡ് യാഥാർഥ്യമായി,മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റിയെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്
Uncategorized

ടോഡി ബോർഡ് യാഥാർഥ്യമായി,മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റിയെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ടോഡി ബോർഡ് യാഥാർഥ്യമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കള്ളുചെത്ത് മേഖലയിലെ ദീർഘകാലമായുള്ള ആവശ്യമാണ് സർക്കാർ നിറവേറ്റിയിരിക്കുന്നത്. കള്ള്ചെത്ത് മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് സർക്കാർ കേരള കള്ള് വ്യവസായ വികസന ബോർഡ് രൂപീകരിച്ചത്. കേരള കള്ള് വ്യവസായ വികസന ബോർഡ് ആക്ട് നൽകിയിട്ടുള്ള അധികാരങ്ങൾ ബോർഡിന് വിനിയോഗിക്കാനാവും. കള്ള് ചെത്തു മേഖലയിലെ കാലാനുസൃതമായ പരിഷ്കാരം, സുതാര്യത ഉറപ്പാക്കൽ, നടപടി ക്രമങ്ങളിൽ കുടുങ്ങാതെ എളുപ്പത്തിലുള്ള കാര്യനിർവ്വഹണം, കള്ളുമായി ബന്ധപ്പെട്ട നയരൂപീകരണം, തൊഴിലാളി ക്ഷേമം തുടങ്ങി നിരവധി വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ ബോർഡിനു കഴിയും.

യു പി ജോസഫാണ് കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ പ്രഥമ അധ്യക്ഷൻ. നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി, എക്സൈസ് കമ്മീഷണർ, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ( മാർക്കറ്റിംഗ്), കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരും ബോർഡിൽ അംഗങ്ങളാണ്.

Related posts

വഴി ചോദിക്കാനെന്ന വ്യാജേന എത്തി വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന കള്ളന്മാരെ വലയിലാക്കി പോലീസ്

Aswathi Kottiyoor

കൊവിഡിന് ശേഷം പലയിടത്തും ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടമായി, പക്ഷെ ഇന്ത്യയിൽ മറിച്ചെന്നും മോദി

Aswathi Kottiyoor

പോളിംഗ് ബൂത്ത് ഇനിയും സംശയമാണോ? ഒറ്റ ക്ലിക്കില്‍ അറിയാം

Aswathi Kottiyoor
WordPress Image Lightbox