30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി, തിരിച്ച് പിടിക്കാന്‍ അതേ രീതിയില്‍ തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍
Uncategorized

ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി, തിരിച്ച് പിടിക്കാന്‍ അതേ രീതിയില്‍ തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

വടക്കാഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ ലഭിക്കാനായി അതേ രീതിയില്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് കരുവന്‍തുരുത്തി സ്വദേശി സുജിത്താണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വടക്കാഞ്ചേരി സ്വദേശിയായ യുവതിയുടെ പക്കല്‍ നിന്നും 1.93 ലക്ഷം രൂപ കൈക്കലാക്കിയെന്ന കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

വര്‍ക്ക് ഫ്രെം ഹോം എന്ന പരസ്യം സമൂഹമാധ്യമത്തില്‍ കണ്ടാണ് യുവതി തട്ടിപ്പുകാരെ ബന്ധപ്പെടുന്നത്. തുടർന്ന് ജോലിക്കായി പണം നല്‍കി. തട്ടിപ്പിനിരയായെന്ന് മനസിലായതോടെയാണ് യുവതി വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സുജിത്തിന് നഷ്ടമായത് 1.40 ലക്ഷം രൂപയാണ്. തുടർന്നാണ് യുവാവ് യുവതിയില്‍ നിന്നും തട്ടിപ്പിലൂടെ പണം കൈക്കലാക്കിയത്.

തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related posts

ഹോക്കിയില്‍ ഇന്ത്യയുടെ പുത്തന്‍ തലമുറയെ വളര്‍ത്തിയെടുക്കാന്‍ ശ്രീജേഷിനാവും; ഇതിഹാസത്തെ വാഴ്ത്തി മോദിയുടെ കത്ത്

Aswathi Kottiyoor

ഉള്ളുപൊട്ടിയ ​ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാൾ; മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാ​ഗങ്ങൾ

Aswathi Kottiyoor

സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം..

Aswathi Kottiyoor
WordPress Image Lightbox