23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • തളിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് തൂണിലിടിച്ച് അപകടം
Uncategorized

തളിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് തൂണിലിടിച്ച് അപകടം

തളിപ്പറമ്പ്: ചെനയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് തട്ടുകടയും വ്യാപാര സ്ഥാപനവും ഇലക്ട്രിക്ക് തൂണും തകർന്നു. കാറോടിച്ച ചപ്പാരപ്പടവ് സ്വദേശി റഫീഖ് പരിക്കേൽകാതെ രക്ഷപ്പെട്ടു. തളിപ്പറമ്പിൽ നിന്നും ചപ്പാരപ്പടവിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

ചെനയന്നൂരിലെ കെ. ഷംസുദ്ദീൻ്റെ തട്ടുകട പൂർണ്ണമായും കെ. ആലിയുടെ അനാധിക്കട ഭാഗികമായും തകർന്നു.ഇലക്ട്രിക്ക് തൂണ് തകർത്ത് കടകളിൽ ഇടിച്ചാണ് നിന്നത്. തളിപ്പറമ്പ് ട്രാഫിക്ക് എസ്.ഐ കെ. രഘുനാഥിൻ്റെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി.

Related posts

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; 50,000 ത്തിന് തൊട്ടരികെ

Aswathi Kottiyoor

‘അർജുനായുള്ള രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണം’; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

Aswathi Kottiyoor

പേടിഎം പേയ്‌മെൻ്റ് ബാങ്കുമായി ഒരു ഇടപാടിനും ഇല്ലെന്ന് ഇപിഎഫ്ഒ; നിയന്ത്രണങ്ങൾ ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox