23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കാറിന്റെ പിൻസീറ്റില്‍ ഇരിക്കുന്നവർക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കുന്ന മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
Uncategorized

കാറിന്റെ പിൻസീറ്റില്‍ ഇരിക്കുന്നവർക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കുന്ന മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

കാറിന്റെ പിൻസീറ്റില്‍ ഇരിക്കുന്നവർക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കുന്ന മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ.പിന്നിലെ സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന അലാറം സംവിധാനം കാറുകളില്‍ ഉടൻ സ്ഥാപിക്കാൻ ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

സംവിധാനം നടപ്പാക്കാനായി കാർ നിർമാണ കമ്പനികള്‍ക്ക് ആറുമാസം കാലയളവ് നല്‍കും. നിലവില്‍ മുൻസീറ്റുകളിലെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മാത്രമാണ് മുന്നറിയിപ്പ് അലാറം പ്രവർത്തിക്കുക.ടാറ്റ സണ്‍സ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിന് പിന്നാലെയാണ് പിൻസീറ്റിലും സീറ്റ് ബെല്‍റ്റ് ഉറപ്പാക്കാൻ നിർദേശമുണ്ടായത്. മൂന്ന് ബെല്‍റ്റ് പോയിന്റുകളും ആറ് എയർബാഗുകളും ഉറപ്പാക്കാനായിരുന്നു നിർദേശം.എന്നാല്‍, നടപ്പാക്കുന്നത് വൈകി. നിലവില്‍ പിന്നിലെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴ. എങ്കിലും പരിശോധിക്കുകയോ പിഴ ചുമത്തുകയോ ചെയ്യാറില്ല.

Related posts

അരിക്കൊമ്പനെ മാറ്റിയിട്ടും രക്ഷയില്ല; വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം, വീട് തകര്‍ത്തു.

ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കവർച്ച; മോഷ്ടിച്ചത് 4 കോടിയിലധികം വിലവരുന്ന 436 ഐഫോൺ

Aswathi Kottiyoor

28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണം; വൈഗ കൊലക്കേസിൽ അച്ഛൻ സനുമോഹന് ശിക്ഷ

Aswathi Kottiyoor
WordPress Image Lightbox