27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേരള ബാങ്കിലെ പണയ സ്വർണ മോഷണം; മുൻ ഏരിയ മാനേജർ അറസ്റ്റിൽ; തട്ടിയെടുത്തത് 336 ​ഗ്രാം സ്വർണം
Uncategorized

കേരള ബാങ്കിലെ പണയ സ്വർണ മോഷണം; മുൻ ഏരിയ മാനേജർ അറസ്റ്റിൽ; തട്ടിയെടുത്തത് 336 ​ഗ്രാം സ്വർണം

ആലപ്പുഴ: കേരള ബാങ്കിലെ പണയസ്വർണം മോഷണ കേസിൽ മുൻ ഏരിയ മാനേജർ മീര മാത്യു അറസ്റ്റിൽ. പട്ടണക്കാട് പോലീസാണ് ചേർത്തല തോട്ടുങ്കര വീട്ടിൽ മീര മാത്യുവിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9 മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബാങ്കിന്റെ ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ ശാഖകളിൽ നിന്നാണ് 336 ​ഗ്രാം പണയ സ്വർണം മോഷണം പോയത്. 2022 മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. പണയ സ്വർണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു മീര. പരിശോധനയ്ക്കിടെ തന്ത്രപരമായാണ് ഇവർ സ്വർണം മാറ്റിയത്.

Related posts

വ്യോമസേനാ പോരാട്ട യൂണിറ്റിനെ നയിക്കാൻ വനിത

Aswathi Kottiyoor

കുട്ടികൾ പറമ്പിൽ കളിച്ചുകൊണ്ടിരിക്കെ സംശയം തോന്നി നോക്കി; കൂറ്റൻ പെരുമ്പാമ്പ് കാവലിരുന്നത് 35 മുട്ടകൾക്ക്

Aswathi Kottiyoor

നിരവധി കേസുകളിൽ പ്രതി, പൊലീസിന് തീരാ തലവേദന; ഹരിപ്പാട് 2 യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി

Aswathi Kottiyoor
WordPress Image Lightbox