24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ലോക്സഭ തെരഞ്ഞെടുപ്പ് ;രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
Uncategorized

ലോക്സഭ തെരഞ്ഞെടുപ്പ് ;രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി : ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്. അസം,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.43 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ട പട്ടികയില്‍ ഇടംപിടിച്ചത്. ആദ്യ പട്ടികയില്‍ 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഉൾപെട്ടിരുന്നത്

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റ മകൻ നകുൽനാഥ് ചിന്ത്വാഡയിലും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് ജാലോഡിലും മത്സരിക്കും. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗെഗോയിയുടെ മകന്‍ ഗൗരവ് ഗെഗോയ് അസമിലെ ജോര്‍ഹെഡില്‍ നിന്നും ജനവിധി തേടും.

പട്ടികയില്‍ 10 പേര്‍ ജനറലും 13 പേര്‍ ഒബിസിയും 10 പേര്‍ എസ് സിയും 9 പേര്‍ എസ്ടിയും സ്ഥാനാര്‍ഥികളാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാഹുല്‍ കാസ്വ രാജസ്ഥാനിലെ ചുരുവില്‍ മത്സരിക്കും

Related posts

*കുട്ടിക്ക് പനി, രക്തം ഛര്‍ദിച്ചു, പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തില്‍ സൂചി! പുറത്തെടുത്തത് കാന്തം ഉപയോഗിച്ച്‌*

Aswathi Kottiyoor

ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor

ഗ്രീഷ്മയ്ക്ക് തിരിച്ചടി, പാറശ്ശാല ഷാരോൺ വധക്കേസ് അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല, ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

Aswathi Kottiyoor
WordPress Image Lightbox