24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആതുരശുശ്രൂഷയിൽ 50 വർഷം തികച്ച ഡോ. വി രാമചന്ദ്രന് പൗര സ്വീകരണം നൽകി
Uncategorized

ആതുരശുശ്രൂഷയിൽ 50 വർഷം തികച്ച ഡോ. വി രാമചന്ദ്രന് പൗര സ്വീകരണം നൽകി

പേരാവൂർ: മലയോര മേഖലയിൽ ആതുരശുശ്രൂഷാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട പേരാവൂരിലെ ജനകീയ ഡോക്ടർ വി രാമചന്ദ്രന് പൗരസ്വീകരണം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റും ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളും ചേർന്ന് നടത്തിയ ചടങ്ങിൽ സിനിമാ നിർമാതാവും നടനുമായ ഡോ. അമർ രാമചന്ദ്രനെയും ആദരിച്ചു.

പഴയ ബസ് സ്റ്റാന്റിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇരുവർക്കും ഉപഹാരവും നൽകി. കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ജൂബിലി ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

Related posts

ശ്രീലങ്കൻ പര്യടനം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് വീണ്ടും നീട്ടി, രോഹിത് ശര്‍മ ഏകദിന നായകനാകുമെന്ന് സൂചന

Aswathi Kottiyoor

മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

Aswathi Kottiyoor

എ.ഐ, ഡാറ്റ സയൻസ് പഠിക്കാം; വർക്കിങ് പ്രൊഫഷണലുകൾക്കും പ്ലസ് ടു കഴിഞ്ഞവർക്കും അവസരമൊരുക്കി IIIT കോട്ടയം

Aswathi Kottiyoor
WordPress Image Lightbox