• Home
  • Uncategorized
  • ആരുമറിയാതെ കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം സ്ഥലം വിൽപ്പനയായതോടെ പുറത്തെടുത്ത് കത്തിച്ചു, നിതീഷിൻ്റെ മൊഴി
Uncategorized

ആരുമറിയാതെ കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം സ്ഥലം വിൽപ്പനയായതോടെ പുറത്തെടുത്ത് കത്തിച്ചു, നിതീഷിൻ്റെ മൊഴി

കട്ടപ്പന : ഇടുക്കി കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസിൽ കസ്റ്റഡിയിലുളള പ്രതി നിതീഷിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.രണ്ടു ദിവസം നടത്തിയ തെരച്ചിലിലും വിജയന്റെയും നവജാത ശിശുവിന്റെയും മൃതദേഹം കണ്ടെത്താനായില്ല. സംഭവങ്ങളുടെ ചുരുൾ അഴിക്കാൻ നിതീഷ്, വിഷ്ണു, വിഷ്ണുവിന്റെ സഹോദരി അമ്മ സുമ എന്നിവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞുവെന്ന മൊഴി ശരിയാണോ എന്നും പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. നാളെ കസ്റ്റഡി കാലാവധി തീരാൻ ഇരിക്കെ, ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ കണ്ടെത്താനാണ് പൊലീസിൻ്റെ ശ്രമം. തൊഴുത്തിൽ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനുശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും, അവശിഷ്ടം വിജയൻ പുഴയിൽ ഒഴുക്കിയെന്നുമാണ് നിതീഷിൻ്റെ പുതിയ മൊഴി. ഇത് സ്ഥിരീകരിക്കാൻ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും,സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യും. വർഷങ്ങളോളം മുറിക്കുള്ളിൽ അടച്ചിട്ട് കഴിഞ്ഞതിനാൽ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂർവ്വാവസ്ഥയിൽ ആയിട്ടില്ല. കൗൺസിലിംഗ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

Related posts

ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് 6 വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

പെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു

Aswathi Kottiyoor

സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു

Aswathi Kottiyoor
WordPress Image Lightbox