23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു
Uncategorized

സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു

പഴഞ്ഞി: ആലുവയിലെ ഫ്‌ലാറ്റിൽ സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിന്റെയും ലിജിയുടെയും മകൾ ജനിഫർ (5) ആണ് മരിച്ചത്. ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്നവർ കുട്ടിയെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുന്നംകുളം ഡിസൈപ്പിൾസ് ടാബർനാക്കിൾ ചർച്ച് സഭാംഗമാണ് ഷെബിൻ. പഴഞ്ഞിയിൽ ബുധനാഴ്ച തുടങ്ങുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിൽ പങ്കെടുക്കാൻ വീട്ടുകാർക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം ബുധനാഴ്ച പത്തിന് പഴഞ്ഞിയിലേക്ക് കൊണ്ട് വരും. സംസ്കാരം കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ.

Related posts

ഇരിട്ടിയുടെ ചരിത്രത്തിലെ എറ്റവും വലിയ ജോബ് ഫെയർ ശ്രീശങ്കരാചാര്യ സംഘടിപ്പിച്ചു

Aswathi Kottiyoor

മഴക്കെടുതി; തിരുവനന്തപുരത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Aswathi Kottiyoor

‘പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത് ഒത്തിരി നാളുകൾക്ക് ശേഷം, എംടിക്ക് നന്ദി’; ഗീവർഗീസ് മാർ കൂറിലോസ്

Aswathi Kottiyoor
WordPress Image Lightbox