24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വിഷാംശം വ്യാപിക്കാത്ത സുരക്ഷിത കളനാശിനി യന്ത്രം വികസിപ്പിച്ചു, കാർഷിക സർവ്വകലാശാലയ്ക്ക് പേറ്റന്‍റ്
Uncategorized

വിഷാംശം വ്യാപിക്കാത്ത സുരക്ഷിത കളനാശിനി യന്ത്രം വികസിപ്പിച്ചു, കാർഷിക സർവ്വകലാശാലയ്ക്ക് പേറ്റന്‍റ്


തിരുവനന്തപുരം: സുരക്ഷിത കളനാശിനി യന്ത്രം വികസിപ്പിച്ചെടുത്തതിന് കാർഷിക സർവ്വകലാശാലയ്ക്ക് പേറ്റൻറ്. കൃഷിയിടങ്ങളിൽ കളനാശിനി തളിക്കുമ്പോൾ വിഷാംശം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞുകൊണ്ട്, വിളകൾക്ക് പ്രയോജനകരമാകുന്ന വിള സംരക്ഷണ കളനാശിനി യന്ത്രം അഥവാ ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെർബിസൈഡ് ആപ്പ്ളിക്കേറ്റർ വികസിപ്പിച്ചെടുത്തതിനാണ് പേറ്റന്‍റ്. കേന്ദ്രസർക്കാരിൻറെ പേറ്റന്റ് ഓഫീസിൽ നിന്നും ഇരുപതു വർഷത്തേക്കാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.

വിള സംരക്ഷണ ഹുഡ്, സ്പ്രേ ഹുഡ്, സ്പ്രേ നോസിൽ എന്നിവയാണ് യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ. യന്ത്രം പ്രവർത്തിക്കുമ്പോൾ നോസിലിൽ നിന്നുള്ള കളനാശിനി തുള്ളികൾ സ്പ്രേ ഹുഡിനുള്ളിൽ അകപ്പെടുന്ന കളകളിൽ നേരിട്ട് പതിക്കുകയും വിളസംരക്ഷണ ഹുഡ് പ്രധാന വിളകളെ സംരക്ഷിക്കുകയും ചെയ്യുന്നു.

വെള്ളായണി കാർഷിക കോളേജിലെ വിളപരിപാലന വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഷീജ കെ. രാജ്, ഡോ. ജേക്കബ് ഡി., ഡോ. ശാലിനി പിള്ള, ഗവേഷണ വിദ്യാർത്ഥികളായ ധനു ഉണ്ണികൃഷ്ണൻ, അനിത് റോസാ ഇന്നസെന്റ്, കൃഷ്ണശ്രീ രാധാകൃഷ്ണൻ, ശീതൽ റോസ് ചാക്കോ എന്നിവരടങ്ങിയ സംഘത്തിന്റെ ഗവേഷണമാണ് യന്ത്രത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.

Related posts

വയനാടിന് കൈത്താങ്ങ്; 10 വീടുകൾ നിര്‍മ്മിച്ച് നല്‍കും, ആദ്യ ഗഡു ധനസഹായമായി 5 ലക്ഷം രൂപ നൽകുമെന്ന് പ്രവാസി സംഘടന

Aswathi Kottiyoor

കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നിക്ഷേപ തട്ടിപ്പ്; നിക്ഷേപ തുക ലഭിക്കാനുള്ളവരുടെ യോഗം ചേർന്നു

Aswathi Kottiyoor

‘ഇൻഷുറൻസ് തുക കിട്ടാൻ രൂപസാദൃശ്യമുള്ള സുഹൃത്തിനെ വകവരുത്തി’; തമിഴ്നാട്ടിലെ ‘സുകുമാരക്കുറുപ്പ്’ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox