27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘വാഹന ഉടമകളുടെ ശ്രദ്ധക്ക്’; പുതിയ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
Uncategorized

‘വാഹന ഉടമകളുടെ ശ്രദ്ധക്ക്’; പുതിയ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന ഉടമകള്‍ വാഹൻ സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ ആധാറിലേതിന് സമാനമാക്കണമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാര്‍ കാര്‍ഡിലെ പേരും വാഹന്‍ സോഫ്റ്റ്‍‍വെയറില്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് നിര്‍ദേശം. ഇങ്ങനെ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ വാഹനസംബന്ധമായ സേവനങ്ങള്‍ക്ക് നികുതിയും മറ്റ് പിഴകളും അടക്കാനാവൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഇതിന്‍റെ വിശദവിരങ്ങള്‍ എം.വി.ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw==&fbclid=IwAR2LV0kOm6zGDyX-Wx_8XSlEl8-GLHHH1efoNnKFxwoejk5dp__j-4cTZV4അപ്ഡേഷനായി മുകളില്‍ ചേര്‍ത്ത ലിങ്കില്‍ പ്രവേശിച്ച് വാഹന നമ്പർ എന്‍റര്‍ ചെയ്ത് താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ നിരവധി സർവീസുകളുടെ ഐക്കണുകൾ കാണാം. അതിൽ മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ട വിവരങ്ങള്‍ നല്‍കിയാല്‍ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഈ വിന്‍ഡോയില്‍ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്‍റര്‍ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.ഒരു പക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്യുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ തുറന്ന് ആവശ്യപെടുന്ന വിവരങ്ങള്‍ എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക . തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെന്‍റ്സ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള ഒരു അപേക്ഷയും, മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് ഡോക്യുമെന്‍റും കൂടി പ്രിൻ് എടുത്ത് ഫൈനൽ സബ്മിഷന്‍ ചെയ്ത് അതാത് ആർ. ടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്. വാഹന ഉടമയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ആവുകയും പേരിൽ മാത്രം തിരുത്ത് ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആധാറിൻ്റെ കോപ്പിയും ആര്‍.സി യുടെ കോപ്പിയും അപേക്ഷയും എഴുതി അതാത് ആർ.ടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്. വലിയ രീതിയിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ one and same certificate, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാവുന്നതാണ്. വാഹന ഉടമ മരണപ്പെട്ട സാഹചര്യത്തിൽ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് concerned registering authority യുടെ അനുമതി വാങ്ങിച്ച ഡോക്യുമെന്‍റും അനന്തരാവകാശിയുടെ ഫോൺ നമ്പർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയും അപ്ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഐക്കണിലൂടെ അപ്‌ലോഡ് ചെയ്ത് അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കണം. ഏതെങ്കിലും സ്ഥാപനത്തിൻറെ / ഡിപ്പാർട്ട്മെൻ്റിൻ്റെ പേരിലുള്ള വാഹനമായാലും ഓൺലൈൻ വഴി അപ്ഡേറ്റ്റ് മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷനിലൂടെ അപ്ലൈ ചെയ്ത് അപേക്ഷ സമർപ്പിച്ചാൽ മാത്രമേ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ ഇനി വാഹന ഉടമസ്ഥൻ വിദേശത്താണെങ്കിൽ വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്പോർട്ടിലെ പ്രസക്തഭാഗങ്ങളും വിസയും അപ്ഡേറ്റ് ചെയ്യുന്ന ഫോണ്‍ നമ്പര്‍ ഉള്ള ആധാറിൻ്റെ / ഇ ആധാറിൻ്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകൻ തന്‍റെ ആർ ടി ഓഫീസിന്റെ മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്താൽ ഓഫീസിൽ നിന്നും അത് അപ്ഡേറ്റ് ചെയ്തു തരുന്നതായിരിക്കും. എല്ലാ വാഹന ഉടമസ്ഥരും നിർബന്ധമായും ഇത് ചെയ്തിരിക്കണം.

Related posts

സ്ഫോടനത്തിൽ പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകൻ, സഹായിക്കാൻ പോയതെന്ന് എംവി ഗോവിന്ദൻ

Aswathi Kottiyoor

ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍ കസ്റ്റഡിയില്‍

Aswathi Kottiyoor

ആശ’ സേവന മാനദണ്ഡം: അവധി, വേതനം പരിഷ്കരിച്ചില്ല

Aswathi Kottiyoor
WordPress Image Lightbox