25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ‘താന്‍ അനുയോജ്യന്‍ തന്നെ’; പി.സിയുടെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്ന് അനില്‍ ആന്റണി
Uncategorized

‘താന്‍ അനുയോജ്യന്‍ തന്നെ’; പി.സിയുടെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്ന് അനില്‍ ആന്റണി

പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയെന്ന് അനില്‍ ആന്റണി. പിസി ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്നും പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അനില്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണ്. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ബിജെപിയിൽ ചേര്‍ന്നതെന്നും അനില്‍ ആന്റണി പറഞ്ഞു. അധികം താമസിക്കാതെ പ്രചാരണത്തിലേക്ക് ഇറങ്ങും. ഇന്ത്യയ്‌ക്കൊപ്പം കേരളവും വളരണം. അതിന് മോദിജിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രേ കഴിയൂവെന്നും അനില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ ആവിഷ്‌കരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ താന്‍ തന്നെയെന്നതില്‍ സംശയമൊന്നുമില്ലെന്ന് അനില്‍ ആന്റണി കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി അനില്‍ ആന്റണിയെ പ്രഖ്യാപിച്ചത്.

Related posts

മാസപ്പടി, മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്

Aswathi Kottiyoor

കെ.എസ്.എസ്.പി.യു പേരാവൂർ ബ്ലോക്ക് തല സത്യാഗ്രഹ സമരം

Aswathi Kottiyoor

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ നടി ഹേമയ്ക്ക് മെമ്പര്‍ഷിപ്പ് തിരിച്ചുനല്‍കി തെലുങ്ക് താര സംഘടന

Aswathi Kottiyoor
WordPress Image Lightbox