21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘ഇത്തരത്തിൽ പുറത്തു പോരേണ്ടി വന്നതിൽ വിഷമം, സിദ്ധാർത്ഥന്റെ മരണത്തിന് ശേഷം പരാതി കിട്ടിയിട്ടില്ല’: മുൻ വിസി
Uncategorized

‘ഇത്തരത്തിൽ പുറത്തു പോരേണ്ടി വന്നതിൽ വിഷമം, സിദ്ധാർത്ഥന്റെ മരണത്തിന് ശേഷം പരാതി കിട്ടിയിട്ടില്ല’: മുൻ വിസി

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിന് ശേഷം പരാതി കിട്ടിയ കാര്യം വിസിക്കും രജിസ്ട്രാർക്കും അറിയില്ലെന്ന് സസ്പൻഷനിലായ മുൻ വിസി എംആർ ശശീന്ദ്രനാഥ്. തന്റെ ടേബിളിൽ അത് വന്നില്ലെന്നും വിസി പറഞ്ഞു. പെൺകുട്ടി വിസിക്ക് പരാതി നൽകിയില്ല. ഡീനിനും മറ്റും പരാതി നൽകിയിട്ടുണ്ടെങ്കിൽ, പക്ഷെ തന്റെ അടുത്ത് വന്നിട്ടില്ലെന്നും മുൻ വിസി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഈ പരാതിയടക്കം അസ്വാഭാവികമായി പലതും സംഭവത്തിൽ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ പുറത്തു പോരേണ്ടി വന്നതിൽ വിഷമമുണ്ട്. കുറ്റകൃത്യം ചെയ്തവർ ക്രിമിനൽ മനസ്സുള്ളവരാണ്. ഇവരുടെ പിഎഫ്ഐ ബന്ധം അന്വേഷിക്കണം. ജ്യൂഡീഷ്യൽ അന്വേഷണം അടക്കം ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. വൈസ് ചാൻസിലർക്ക് സസ്പന്റ് ചെയ്യാനധികാരമുണ്ട്. പക്ഷെ എന്നെ കേട്ടില്ല. ഗവർണർ ചോദ്യം ചോദിച്ചിട്ടു സസ്പന്റ് ചെയ്യലായിരുന്നു മര്യാദ. ഗവർണറുമായി നല്ല ബന്ധമാണുള്ളത്. ഗവർണറുടെ നടപടി പ്രതികാര നടപടി അല്ല. കാലാവധി പൂർത്തിയാകാൻ തനിക്ക് 5 മാസം മാത്രമേയുള്ളൂ. അതുകൊണ്ട് ചാൻസിലറുടെ നടപടിയിൽ തുടർ നിയമ നടപടിക്കില്ല. പിസി ശശീന്ദ്രന് വിസിയുടെ ചുമതല നൽകിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും വിസി കൂട്ടിച്ചേർത്തു.

അസിസ്റ്റന്റ് വാർഡനേയും ഡീനേയും സസ്പന്റ് ചെയ്യാൻ ഉള്ള ഓഡർ തയാറാക്കുമ്പോഴാണ് തന്നെ സസ്പന്റ് ചെയ്തത്. അസിസ്റ്റന്റ് വാർഡനും ഡീനും ഹോസ്റ്റലിൽ പോകേണ്ടതായിരുന്നു. വിദ്യാർഥി സംഘടനയുടെ ധാർഷ്ട്യമാണ് പ്രശ്നങ്ങൾക്ക് കാരണം. സിദ്ധാർഥന്റെ മരണം ആത്മഹത്യയാണ്. ഡീനും വിദ്യാർഥികളും വാതിൽ ചവിട്ടിത്തുറന്നാണ് അകത്തു കയറിയത്. ഹോസ്റ്റലിൽ കുഴപ്പം ഉണ്ടെന്ന് നേരത്തെ അറിയില്ലായിരുന്നുവെന്നും സിദ്ധാർത്ഥിന്റെ വിഷയത്തിൽ ഭരണപരമായ വീഴ്ച സംഭവിച്ചെന്നും മുൻ വിസി കൂട്ടിച്ചേർത്തു.

Related posts

തെരഞ്ഞെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ 4.30ന് തുടങ്ങിയ ഓട്ടം; സ്വപ്ന നിന്നത് 22 കിമി താണ്ടി വരവൂരിൽ, ലക്ഷ്യം വലുത്

Aswathi Kottiyoor

പാർക്കിം​ഗ് തർക്കം; യുവാവിനെ അയൽവാസി കാറിടിച്ച് കൊന്നു, സഹോദരന് പരിക്ക്

Aswathi Kottiyoor

നെയ്യാറ്റിൻകരയിൽ പോളിടെക്നിക് വിദ്യാർത്ഥിക്ക് ക്രൂരമർദനം

Aswathi Kottiyoor
WordPress Image Lightbox