25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അന്താരാഷ്ട്ര വനിതാദിനം: സ്വയംപ്രതിരോധ പരിശീലന പരിപാടി
Uncategorized

അന്താരാഷ്ട്ര വനിതാദിനം: സ്വയംപ്രതിരോധ പരിശീലന പരിപാടി

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്.മാര്‍ച്ച് രണ്ടിന് കണ്ണൂര്‍ ഗവ.ഐ ടി ഐ, തോട്ടട എസ് എന്‍ കോളേജ്, മൂന്നിന് കണ്ണൂര്‍ പൊലീസ് സഭ ഹാള്‍, എ ആര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ നാല് ബാച്ചുകളിലായാണ് പരിശീലനം. ജ്വാല 2.0 എന്ന പേരില്‍ കേരളത്തിലെ 20 പോലീസ് ജില്ലകളിലും പരിശീലനം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് tinyurl.com/jwala2 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9497926866, 9947868737.

Related posts

അത്തിക്കണ്ടം അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു

Aswathi Kottiyoor

നിമിഷപ്രിയക്ക് തിരിച്ചടി: വധശിക്ഷക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തളളിയതായി കേന്ദ്രസര്‍ക്കാര്‍

Aswathi Kottiyoor

‘വ്യക്തമായ കണക്ക്, ബാങ്ക് ഇടപാട്’; എക്സാലോജിക് വിവാദത്തെ ന്യായീകരിച്ച് സിപിഎം രേഖ

Aswathi Kottiyoor
WordPress Image Lightbox