24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു
Uncategorized

തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിെൻറ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്.

അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ബോബി ദേവിയാണ് പരേതെൻറ ഭാര്യ. മൂന്ന് മക്കൾ.

Related posts

ക്ഷേത്ര ദർശനത്തിന് പോയ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഹരിതടൂറിസം ശില്പശാല

Aswathi Kottiyoor

പരമശിവന്‍, ത്രിശൂലം, ഡമരു, ചന്ദ്രകല; മോദിയുടെ മണ്ഡലത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം ശിവന്റെ തീം അടിസ്ഥാനമാക്കി; സെപ്റ്റംബർ 23 ന് തറക്കല്ലിടൽ

Aswathi Kottiyoor
WordPress Image Lightbox