27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മെട്രോയിൽ കയറാനെത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു; ജീവനക്കാരനെ പിരിച്ചുവിട്ടു
Uncategorized

മെട്രോയിൽ കയറാനെത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു; ജീവനക്കാരനെ പിരിച്ചുവിട്ടു

ബെംഗളൂരു∙ നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ കർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിന്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിആർസി) പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു സംഭവം. തലയിൽ തുണികൊണ്ടുള്ള ഭാണ്ഡവും ഷർട്ടും മുണ്ടും ധരിച്ചെത്തിയ കർഷകൻ ടിക്കറ്റെടുത്ത ശേഷം പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണു സുരക്ഷാ ജീവനക്കാരൻ തടഞ്ഞത്.

ക്യൂവിൽ നിന്നു മാറി നിൽക്കാൻ ആവശ്യപ്പെട്ട ജീവനക്കാർ 15 മിനിറ്റു കഴിഞ്ഞും കാരണം വ്യക്തമാക്കിയില്ല. കണ്ടു നിന്നവർ ഇതു ചോദ്യം ചെയ്തു. ബിഎംആർസിയുടെ ചട്ടം ലംഘിക്കാത്ത കർഷകന് യാത്ര ചെയ്യാൻ തടസ്സമൊന്നുമില്ലെന്ന് ഇവർ വാദിച്ചു

Related posts

കൊച്ചുവേളിയിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻതീപിടുത്തം: തീയണക്കാനുള്ള ശ്രമം തുടരുന്നു

Aswathi Kottiyoor

സുലോചനക്ക് ആശ്വാസം; രണ്ടരലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി; വിരൽ പോയത് കാട്ടുപന്നിയുടെ ആക്രമണത്തില്‍

Aswathi Kottiyoor

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ: കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനെ പൊലീസ് വെടിവെച്ചു കൊന്നു

Aswathi Kottiyoor
WordPress Image Lightbox