27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ചൂട് കനക്കുന്നു; ഇന്നും ഉയര്‍ന്ന താപനില, 9 ജില്ലകളില്‍ മുന്നറിയിപ്പ്
Uncategorized

ചൂട് കനക്കുന്നു; ഇന്നും ഉയര്‍ന്ന താപനില, 9 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2- 4 ഡിഗ്രി സെൽഷ്യസ് ചൂട് ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Related posts

സ്‌പേസ് ഓഡിറ്റ് നടത്തണം, സംസ്ഥാനത്തെ ആശുപത്രികളിൽ സുരക്ഷാ ഉറപ്പാക്കണം, പരിശോധന കർശനമാക്കണമെന്ന് മന്ത്രി

Aswathi Kottiyoor

തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു

‘പ്രതിരോധ ആവശ്യത്തിന് പണമില്ല, ശത്രുക്കളെ എങ്ങനെയെങ്കിലും നേരിടാനാണ് അന്നത്തെ മന്ത്രി എ കെ ആന്റണി പറഞ്ഞത്’; സഭയില്‍ രൂക്ഷവിമര്‍ശനവുമായി നിര്‍മലാ സീതാരാമന്‍

Aswathi Kottiyoor
WordPress Image Lightbox