25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കെഎസ്എഫ്ഇ ഓഫീസിൽ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ‍‍ ശ്രമം; പ്രതി സഹോദരീ ഭർത്താവ്
Uncategorized

കെഎസ്എഫ്ഇ ഓഫീസിൽ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ‍‍ ശ്രമം; പ്രതി സഹോദരീ ഭർത്താവ്

ആലപ്പുഴ കളർകോട് കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കളക്ഷൻ ഏജന്റ് മായാ ദേവിക്കാണ് കുത്തേറ്റത്. സഹോദരി ഭർത്താവ് കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബു പൊലീസ് പിടിയിലായി. ഓഫീസിലെ ജീവനക്കാർ ചേർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

ഇന്നല ഉച്ചയോടെയാണ് തിരക്കേറിയ കെഎസ്എഫ്ഇ കളർകോട് ശാഖയിൽ വെച്ച് യുവതിക്ക് വെട്ടേൽക്കുന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ രജീഷിന്റെ ഭാര്യ മായക്കാണു സഹോദരി ഭർത്താവ് സുരേഷിനാൽ കുത്തേറ്റത്. കളക്ഷൻ ഏജന്റായ മായാ പണമടക്കാനായാണ് ശാഖയിൽ എത്തിയത്. മറ്റ്‌ ജീവനക്കാരുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ പിറകിൽ നിന്ന് വന്ന സുരേഷ് കൈയിൽ കരുതിയിരുന്ന വടിവാൾ ഊരി മായയുടെ കഴുത്തു ലക്ഷ്യമാക്കി വെട്ടുകയായിരുന്നു.വഴുതി മാറിയതിനാൽ തോളിനാണ് മുറിവേറ്റത്.

സുരേഷിന്റെ ഭാര്യ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാൾ മറ്റൊരു കേസിൽ ജയിലിൽ ആയിരുന്നു. മായ പറഞ്ഞതനുസരിച്ചാണ് സഹോദരി പരാതി നൽകിയതെന്ന ധാരണയിലായിരുന്നു മായ്ക്ക് നേരെയുള്ള ആക്രമണം. കഴിഞ്ഞ ഡിസംബർ 22 ന് ജയിലിലായ ഇയാൾ രണ്ട്‌ ദിവസം മുൻപാണ് മോചിതനായത.. കള്ളക്കേസ് നൽകി തന്നെ കുടുക്കിയ വൈരാഗ്യമാണ് മായയിൽ തീർത്തതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞു. സൗത്ത് പൊലീസ് വധ ശ്രമത്തിനു ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്

Related posts

60 മണിക്കൂർ‌ കടലിനടിയിൽ ജീവനോടെ പിടിച്ചുനിന്നു, 11 -ൽ 10 പേരും മരിച്ചു, പാചകക്കാരനായ ഓകെനെ ജീവനോടെ കരയിലേക്ക്

Aswathi Kottiyoor

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ തുമ്പൂർമുഴി ഏറോ ബ്രിക്സ് കമ്പോസ്റ്റ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നടത്തി.

Aswathi Kottiyoor
WordPress Image Lightbox