24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മട്ടന്നൂർ മഹാദേവ ക്ഷേത്രോത്സവം നാളെ മുതൽ
Uncategorized

മട്ടന്നൂർ മഹാദേവ ക്ഷേത്രോത്സവം നാളെ മുതൽ

മട്ടന്നൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രോത്സവം 28 മുതൽ മാർച്ച് ആറു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 28ന് രാത്രി 8.30ന് തന്ത്രി അഴകം മാധവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടി ഉയർത്തും. രാത്രി ഒൻപതിന് ഓട്ടൻ തുള്ളൽ, ഉത്സവവാദ്യം എന്നിവ നടക്കും.
29ന് വൈകീട്ട് അഞ്ചിന് തായമ്പക, രാത്രി 10.30ന് കലാപരിപാടികൾ, നൃത്തമഞ്ജരി, ഒന്നിന് രാത്രി 10.30ന് വിൽകലാമേള, രണ്ടിന് രാത്രി 10.30ന് ഗാനമേള എന്നിവ നടക്കും. മൂന്നിന് രാത്രി 10.30ന് നാട്ടറിവ് പാട്ടുകൾ, നാലിന് വൈകീട്ട് അഞ്ചിന് ചെറുതാഴം ചന്ദ്രന്റെ തായമ്പക, രാത്രി 10.30ന് കോട്ടക്കൽ പി.എസ്.വി. നാട്യസംഘം അവതരിപ്പിക്കുന്ന കഥകളി എന്നിവയുണ്ടാകും.
അഞ്ചിന് വൈകീട്ട് അഞ്ചിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മക്കളും ചേർന്നുള്ള ട്രിപ്പിൾ തായമ്പക, രാത്രി പള്ളിവേട്ട എഴുന്നള്ളത്ത്. ആറിന് രാവിലെ 11ന് അക്ഷരശ്ലോക സദസ്സ്, തുടർന്ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
വാർത്താ സമ്മേളനത്തിൽ ക്ഷേത്രപരിപാലന സമിതി ഭാരവാഹികളായ ജി.കുമാരൻ നായർ, വി.എൻ.സത്യേന്ദ്രനാഥ്, എം.ശ്രീകുമാർ, എ.ശിവശങ്കരൻ, സി.വി.ജയരാജൻ, അച്യുതൻ അണിയേരി, ഗണേശൻ കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.

Related posts

മുക്കുപണ്ടം പകരം വെച്ച് മുൻ ബാങ്ക് മാനേജർ തട്ടിയത് 40 കോടിയോളം രൂപ; വ്യാജ സ്വർണ്ണം കസ്റ്റഡിയിലെടുത്ത് പൊലീസ്

Aswathi Kottiyoor

ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

എം.എൻ വിജയൻ അനുസ്മരണം ബുധനാഴ്ച

Aswathi Kottiyoor
WordPress Image Lightbox