22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Uncategorized

ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയിൽ ആംബുലന്‍സും ഫയര്‍ഫോഴ്സിന്‍റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്.

പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിന്‍റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലന്‍സ് തകര്‍ന്നു. ഫയര്‍എഞ്ചിന്‍റെ മുൻഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സെത്തിച്ച് മാറ്റുകയായിരുന്നു.

Related posts

ഇൻസ്റ്റഗ്രാം പരിചയം, രാത്രി വീട്ടിലെത്തി 14 കാരിയെ തട്ടിക്കൊണ്ടുപോയി; 21 കാരൻ പിടിയിൽ, നേരത്തെയും കേസ്

Aswathi Kottiyoor

എന്തിനെന്ന് പോലും അറിയില്ല! 2 പാവങ്ങളോട് അടിച്ച് പൂസായി ചെയ്ത ക്രൂരത, വെന്ത് മരിച്ചത് നായക്കുട്ടി; അറസ്റ്റ്

Aswathi Kottiyoor

കോളേജ് അധ്യാപകനെ വീടിനോട് ചേർന്നുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി, ആന്തരികാവയങ്ങൾ പുറത്തുവന്ന നിലയിൽ

Aswathi Kottiyoor
WordPress Image Lightbox