ബീഫുമായി ബസില്‍ കയറിയ സ്‌ത്രീയെ ഇറക്കി വിട്ട സംഭവത്തില്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍. പാഞ്ചാലി എന്ന 59 കാരിയെയാണ് ബസിൽ ബീഫ് കയറ്റിയതിന് ഇറക്കിവിട്ടത്. ഇവരെ സുരക്ഷിതമല്ലാത്ത സ്ഥലത്താണ് ഇറക്കിവിട്ടതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.ടിഎന്‍ടിസി ധര്‍മപുരി ഡിവിഷന്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡ്രൈവറെയും കണ്ടക്ടറെയും സസ്പെന്‍ഡ് ചെയ്‌തത്. ‘‘ഡ്രൈവർ എൻ ശശികുമാറിനെയും കണ്ടക്ടർ കെ രഘുവിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.