27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേരള ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഇനി ‘ക്ഷ’ വരയ്ക്കേണ്ടി വരും! ഇതാ അറിയേണ്ടതെല്ലാം!
Uncategorized

കേരള ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഇനി ‘ക്ഷ’ വരയ്ക്കേണ്ടി വരും! ഇതാ അറിയേണ്ടതെല്ലാം!

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരീക്ഷണങ്ങൾ അടിമുടി പരിഷ്‍കരിച്ചിരിക്കുകയാണ് മോട്ടോർവാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് രീതികൾ പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്‍കാരം. ഇതാ പുതിയ പരിഷ്‍കാരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

എച്ചില്ല, പകരം
എച്ചിന് പകരം സിഗ്‍സാഗ് ഡ്രൈവിം പാര്‍ക്കിങ്ങ് സ്‍കിൽ പരിശോധിക്കലും ടെസ്റ്റിൽ ഉള്‍പ്പെടുത്തും. വിവിധ തരത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരിശോധനയും കൊണ്ടുവന്നു.

ടൂവീലറിന് കാലിൽ ഗിയർ
ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ​ഗിയറുള്ള വാഹനം ഉപയോ​ഗിക്കണം. കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ല

ഓട്ടോമാറ്റിക്ക് കാർ പറ്റില്ല
ഗിയറുള്ള കാറില്‍ തന്നെയാകണം ഇനിമുതൽ ടെസ്റ്റ്

ഈ വാഹനങ്ങൾ പാടില്ല
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. 15 വർഷത്തിനുമുകളിലുള്ള വാഹനങ്ങൾ മേയ് ഒന്നിനു മുൻപ് നീക്കം ചെയ്യണം.

ഡാഷ് ക്യാം വേണം
ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം.

ഇൻസ്ട്രെക്ടർമാരുടെ യോഗ്യത
ഡ്രൈവിംഗ് സ്‍കൂൾ ഇൻസ്ട്രക്ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

റോഡ് ടെസ്റ്റ് റോഡിൽ മാത്രം
വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡില്‍ തന്നെ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിലൂടെ തന്നെ നടത്തണം. ടെസ്റ്റ് കേന്ദ്രങ്ങളില്‍ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് നിയമ വിരുദ്ധമാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്നും സർക്കുലറിൽ പറയുന്നു.

റെക്കോർഡ് ചെയ്യണം
ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണം. ഡ്രൈവിംഗ് സ്‌കൂളുകള്‍ കൊണ്ടു വരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാകും. ടെസ്റ്റും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണം. ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണം.

ഒരു എംവിഐക്ക് 30 എണ്ണം മാത്രം
പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രെെവിംഗ് ടെസ്റ്റ് നടത്തേണ്ട അപേക്ഷയുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിജപ്പെടുത്തും. കാർ ലൈസന്‍സ് ടെസ്റ്റില്‍ നിന്ന് എച്ച് ഒഴിവാക്കിയിട്ടുണ്ട്.

എപ്പോൾ നടപ്പിലാകും?
പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

Related posts

ഭാര്യാപിതാവിനെ ക്രൂരമായി മർദിച്ച ശേഷം ഒന്നുമറിയാത്ത പെരുമാറ്റം, ആശുപത്രിയിലും കൊണ്ടുപോയി; കുടുങ്ങിയത് മരണശേഷം

Aswathi Kottiyoor

ആദ്യരാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി, യുവാവിനെ പൊലീസ് കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം

Aswathi Kottiyoor

സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം ഉയര്‍ത്തുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പിന് വീഴ്ച

Aswathi Kottiyoor
WordPress Image Lightbox