• Home
  • Uncategorized
  • വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണ്; ഭൂപേന്ദ്ര യാദവ്
Uncategorized

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണ്; ഭൂപേന്ദ്ര യാദവ്

വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാൻ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. വയനാട്ടിൽ മനുഷ്യമൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു.മനുഷ്യൻ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അപകടകാരികളായ വന്യമൃഗങ്ങളെ കുറിച്ചു കൃത്യമായ മുന്നറിപ്പ് നൽകാൻ സംവിധാനം വേണം. കേരള – കർണാടക – തമിഴ്നാട് സംസ്ഥാനങ്ങൾ ഒരുമിച്ച് ആനത്താരകൾ അടയാളപ്പെടുത്തും. ക്ഷുദ്ര ജീവികൾക്കും മനുഷ്യന്റെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ജീവികളെ നേരിടാൻ സംസ്ഥാനത്തിനു അധികാരം ഉണ്ട്.ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് ആവശ്യമായ നടപടി സ്വീകരിക്കാം. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നൽകുന്ന സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കിൽ കൂട്ടാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം. ഇതിന് നിയമഭേദഗതി ആവശ്യമില്ല. കേരളത്തിന് 2022-23 ല്‍ 15.82 കോടി രൂപ നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Related posts

ലോക് സഭാ തെരഞ്ഞെടുപ്പ്; ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ​ഗതാ​ഗത്തിൽ നിയന്ത്രണം, നാല് ട്രെയിനുകൾ റദ്ദാക്കി, എട്ടെണ്ണം ഭാ​ഗികവും

Aswathi Kottiyoor

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെടുംപൊയിൽ സ്വദേശി മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox