27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു
Uncategorized

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു

പാലക്കാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. കടുക്കാംകുന്നിന് സമീപത്താന് ഇരുവരെയും മരിച്ച നിലയിൽ കണെടത്തിയത്. ട്രെയിൻ തട്ടിയാണ് മരിച്ചത്.അതേസമയം പാലക്കാട് മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങി വാര്‍ത്താ ശ്രദ്ധ നേടിയ ബാബു വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഡിസംബറിൽ അറസ്റ്റിലായി. കാനിക്കുളത്തെ ബാബുവിന്റെ ബന്ധുവീട്ടില്‍ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.

വീട്ടില്‍ എത്തി ബഹളമുണ്ടാക്കിയ ശേഷം പ്രതി വാതില്‍ ചവിട്ടി തുറന്ന് അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ വരുത്തുകയും ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് പരിഭ്രാന്തി പടര്‍ത്തുകയും ചെയ്തതായാണ് പരാതി. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കസബ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

2022 ഫെബ്രുവരിയിലാണ് ബാബു മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് അന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

Related posts

മണിപ്പൂരിൽ വീണ്ടും സംഘർഷം: തെങ്‌നൗപാൽ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്പ്പ്

Aswathi Kottiyoor

വായ്പ അടച്ചുതീർത്താൽ രേഖകൾ 30 ദിവസത്തിനകം തിരിച്ചു നൽകണം വീഴ്ച വന്നാൽ ദിവസം അയ്യായിരം രൂപ വീതം നഷ്ടപരിഹാരം നൽകണം നിർദ്ദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത്

Aswathi Kottiyoor

വിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും താലൂക്ക് അടിസ്ഥാനത്തിൽ ഇന്ന് അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടര്‍

Aswathi Kottiyoor
WordPress Image Lightbox