26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച് പ്രവാസി ഇന്ത്യക്കാരൻ; ഞരമ്പ് മുറിച്ചും കഴുത്തറുത്തും ആത്മഹത്യക്ക് ശ്രമം
Uncategorized

ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച് പ്രവാസി ഇന്ത്യക്കാരൻ; ഞരമ്പ് മുറിച്ചും കഴുത്തറുത്തും ആത്മഹത്യക്ക് ശ്രമം


ഷാര്‍ജ: ഭാര്യയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഇന്ത്യക്കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. 38 വയസ്സുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇയാള്‍ കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. ഭാര്യയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ഇയാള്‍ സ്വന്തം കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചും കഴുത്തറുത്തുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ മൂന്നുപേരും പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related posts

മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Aswathi Kottiyoor

അറ്റകുറ്റപ്പണിക്കിടെ മണ്ണുമാന്തിയന്ത്രം റെയിൽവേ ട്രാക്കിലേക്ക്‌ മറിഞ്ഞു

Aswathi Kottiyoor

പ്രശസ്ത സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 18 വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox