23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • 28 പ്രവാസികളെ ഒറ്റയടിക്ക് നാടുകടത്തി; പ്രശ്നമായത് ഈ നിയമലംഘനം
Uncategorized

28 പ്രവാസികളെ ഒറ്റയടിക്ക് നാടുകടത്തി; പ്രശ്നമായത് ഈ നിയമലംഘനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 28 പ്രവാസികളെ നാടുകടത്തി. നാടുകടത്തപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ഇതിന് പുറമെ 133 സ്വദേശികളെയും രാജ്യത്തെ പരിസ്ഥിതി നിയമം ലംഘിച്ചതിന് പിടികൂടിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായാണ് കര്‍ശന നടപടി. ലൈസന്‍സില്ലാതെ പ്രവേശിക്കുക, അനധികൃത ക്യാമ്പിങ്, അനധികൃത വേട്ടയാടല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നിവയാണ് നിയമലംഘനങ്ങളില്‍പ്പെടുന്നത്. പരിസ്ഥിതി സംരക്ഷിത മേഖലകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനെതിരെ അധികൃതര്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷയും 500 ദിനാര്‍ മുതല്‍ 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ. 2022ലാണ് ഗുരുതര പരിസ്ഥിതി നിയമലംഘനങ്ങള്‍ നടത്തുന്ന പ്രവാസികളെ നാടുകടത്താന്‍ കുവൈത്ത് തീരുമാനിച്ചത്.

Related posts

വിവാദങ്ങൾക്ക് പിന്നാലെ വനിതാ ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി ഉഷ

അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

Aswathi Kottiyoor

ചിറക്കൽ കോവിലകം വലിയരാജ സി കെ രവീന്ദ്രവർമ്മ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox