25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *ചന്ദനമരം കടത്തുന്നതിനിടെ ഓടിരക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ*
Uncategorized

*ചന്ദനമരം കടത്തുന്നതിനിടെ ഓടിരക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ*

.മട്ടന്നൂര്‍: പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കോളാരി കൊക്കയില്‍ റോഡില്‍നിന്നും പൊലിസിനെ കണ്ടു ചന്ദന തടികള്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ വ്യാഴാഴ്ച്ച രാവിലെ തലമുണ്ടയില്‍ നിന്നും പൊലിസ് പിടികൂടി. കാഞ്ഞിരോട് ആയിഷ വില്ലയിലെ മുഹമ്മദ് റാഫിയാ(28)ണ് അറസ്റ്റിലായത്.

ബുധനാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ചന്ദന തടികള്‍ മുറിച്ചു സ്‌കൂട്ടറില്‍ കടത്തുന്നതിനിടെ പൊലിസ് വാഹനം കണ്ട ഇയാള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ചു ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മട്ടന്നൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

പൊള്ളാച്ചിയിൽ കോളജ് വിദ്യാർഥിനി കുത്തേറ്റു മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരിൽ അറസ്റ്റിൽ

അടക്കാത്തോട് മൃഗാശുപത്രി റോഡ് ഉദ്ഘാടനം നടത്തി

Aswathi Kottiyoor

ചൂട് കുറയും; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox