27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വയനാട്ടിലെ വന്യജീവി ശല്യം; സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം
Uncategorized

വയനാട്ടിലെ വന്യജീവി ശല്യം; സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം

മാനന്തവാടി: വയനാട്ടിലെ വന്യജീവി ശല്യത്തിന് പരിഹാരമായി പുതിയ തീരുമാനം. വയനാട്ടിൽ സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചു. പ്രത്യേക അധികാരങ്ങളോട് കൂടിയ ഓഫീസറെ ആയിരിക്കും നിയമിക്കുക. വന്യജീവി ശല്യത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നിയമനം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോ​ഗത്തിലാണ് തീരുമാനം. രണ്ട് ആർആർടി ടീമിനെക്കൂടി നിയമിക്കുമെന്ന് യോ​ഗത്തിൽ അറിയിപ്പുണ്ട്. വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നൽകാനും തീരുമാനമായി.അതേ സമയം കാട് പിടിച്ചു കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകൾ വൃത്തിയാക്കണമെന്ന് ജനപ്രതിനിധികൾ യോ​ഗത്തിൽ ആവശ്യപ്പെട്ടു.

Related posts

2 വര്‍ഷം മുമ്പ് നടന്ന ക്രൂരപീഡനം: എല്ലാം മറന്നെന്ന് കരുതി പ്രതികള്‍, വിടാതെ പിന്തുട‍ര്‍ന്ന് പിടികൂടി പോലീസ്

Aswathi Kottiyoor

മൂന്ന് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലിൽ; ഇന്ത്യയുമായുള്ള കലാശപ്പോര് ഞായറാഴ്ച

Aswathi Kottiyoor

തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റു; 3 ലക്ഷം രൂപ നൽകി വാങ്ങിയത് തിരുവല്ല സ്വദേശിനി

Aswathi Kottiyoor
WordPress Image Lightbox