23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ:ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.സ്റ്റാൻലി ​ഗവൺമെന്റ് മെ‍ഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം സ്വദേശി രഞ്ജിത് പോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മാതപിതാക്കൾക്ക് കൈമാറും.ഇന്നലെയാണ് സംഭവം.

രഞ്ജിത്തിനെ സുഹൃത്തുക്കൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളെത്തിയപ്പോൾ രഞ്ജിത്ത് വാതിൽ തുറക്കാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു.മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന രഞ്ജിത്തിനെയാണ് സുഹൃത്തുക്കൾ കണ്ടത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം.ഇന്നലെ വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ മാതാപിതാക്കൾ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും.സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related posts

വിമാനമിറങ്ങി ജലപാതയിലേക്ക്; സഞ്ചാരികൾക്ക് തൊട്ടരികെ ബോട്ടിങ് അനുഭവം, പ്രാഥമിക രൂപരേഖ തയാർ.

Aswathi Kottiyoor

‘വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല’; റോബിൻ ബസ് വിവാദത്തില്‍ പ്രതികരിച്ച് ഗണേഷ് കുമാർ

Aswathi Kottiyoor

വിമാനത്താവളത്തെ വലച്ച് പുള്ളിപ്പുലി, 20 ക്യാമറകൾ, 6 ദിവസത്തെ കാത്തിരിപ്പ്, അവസാനം കൂട്ടിലായി ഭീകരൻ

Aswathi Kottiyoor
WordPress Image Lightbox