24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • വിമാനത്താവളത്തെ വലച്ച് പുള്ളിപ്പുലി, 20 ക്യാമറകൾ, 6 ദിവസത്തെ കാത്തിരിപ്പ്, അവസാനം കൂട്ടിലായി ഭീകരൻ
Uncategorized

വിമാനത്താവളത്തെ വലച്ച് പുള്ളിപ്പുലി, 20 ക്യാമറകൾ, 6 ദിവസത്തെ കാത്തിരിപ്പ്, അവസാനം കൂട്ടിലായി ഭീകരൻ

ഹൈദരബാദ്: ഹൈദരബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ തന്നെ ആശങ്കയിലാക്കിയ പുള്ളിപ്പുലി ഒടുവിൽ പിടിയിലായി. ആറ് ദിവസങ്ങളായി അധികൃതരേയും വനംവകുപ്പിനേയും ഒരു പോലെ വലച്ചിരുന്ന ആൺ പുള്ളിപ്പുലി വെള്ളിയാഴ്ച രാവിലെയാണ് കുടുങ്ങിയത്. വനംവകുപ്പ് അധികൃതർ തയ്യാറാക്കിയ കൂട്ടിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. നെഹ്റു സൂവോളജിക്കൽ പാർക്കിലെ അധികൃതർ പുള്ളിപ്പുലിയെ ഇന്ന് പരിശോധിക്കും.

എയർപോർട്ട് പരിസരത്ത് ജീവിക്കുന്ന മറ്റ് വന്യജീവികളെ കണ്ടെത്താനായി കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് അധികൃതർ വിശദമാക്കി. മേഖലയിൽ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ വാർഡൻ വിശദമാക്കി. പിടിയിലായ പുള്ളിപ്പുലിയെ ഹൈദരബാദിലെ മൃഗശാലയിലേക്ക് മാറ്റും. ഇവിടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വനമേഖലയിൽ പുള്ളിപ്പുലിയെ തുറന്ന് വിടുമെന്നും വനംവകുപ്പ് വിശദമാക്കി.

പുളളിപ്പുലി വന്നുപോയ ഭാഗത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും പുലി കുടുങ്ങാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൂടുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു. അഞ്ച് ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം 20 ക്യാമറകളായി ഉയർത്തിയിരുന്നു. വിമാനത്താവളത്തിന് പരിസരത്തുള്ള മേഖലകളിൽ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് പുറത്ത് പോകരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Related posts

നീറ്റ് പരീക്ഷക്രമക്കേട്; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു, ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

എൻജിനടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകൾ, പണിപ്പെട്ട് പുറത്തെടുത്തു, രക്ഷിക്കാനായില്ല

Aswathi Kottiyoor

വീട്ടിൽ സൂക്ഷിച്ച ചാരായവും വാഷുമായി വീട്ടമ്മ അറസ്റ്റിൽ; വിവരം ലഭിച്ചതനുസരിച്ച് എക്സൈസ് സംഘമെത്തിയത് പുലര്‍ച്ചെ

Aswathi Kottiyoor
WordPress Image Lightbox