22.2 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ദില്ലി കലാപ ​ഗൂഢാലോചനക്കേസ്; സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്
Uncategorized

ദില്ലി കലാപ ​ഗൂഢാലോചനക്കേസ്; സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്

ദില്ലി: ദില്ലി കലാപ ​ഗൂഢാലോചനക്കേസില്‍ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമല്‍ ഖാലിദ് സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ അറിയിച്ചു. ഉമർഖാലിദിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് നിരവധി തവണ സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഉമർഖാലിദ് വിചാരണക്കോടതിയെ സമീപിക്കുന്നത്.

ചില സാഹചര്യങ്ങൾ മാറി. അതിനാൽ സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിൻവലിക്കുകയാണ്. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്നും ഉമർഖാലിദിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. 2020 സെപ്തംബർ 13 നാണ് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും, ഷഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

Related posts

ലോക്കർ തകർക്കാനായില്ല, ആഭരണ നിര്‍മാണ കടയില്‍ നിന്നും അരക്കിലോ വെള്ളി മോഷ്ടിച്ചു; 37കാരൻ അറസ്റ്റിൽ

Aswathi Kottiyoor

ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Aswathi Kottiyoor

മുഖ്യമന്ത്രിയും എഡിജിപി എം ആർ അജിത് കുമാറും ഇന്ന് ഒരേ വേദിയിൽ; പൊലീസ് അസോസിയേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കും

Aswathi Kottiyoor
WordPress Image Lightbox