24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തലസ്ഥാനത്ത് നിന്നും കാണാതായ 12 കാരനെ കണ്ടെത്തിയത് പരിചയക്കാരൻ, റോഡിലൂടെ നടന്ന് പോയത് 5 കിലോമീറ്ററോളം
Uncategorized

തലസ്ഥാനത്ത് നിന്നും കാണാതായ 12 കാരനെ കണ്ടെത്തിയത് പരിചയക്കാരൻ, റോഡിലൂടെ നടന്ന് പോയത് 5 കിലോമീറ്ററോളം

തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബവും നാട്ടുകാരും. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പരിചയമുളളയാൾ തിരിച്ചറിഞ്ഞതാണ് നിർണായകമായത്. നാലാഞ്ചിറയിൽ നിന്നും 5 കിലോമീറ്ററോളം ദൂരം കുറവംകോണത്തേക്ക് കുട്ടി നടന്നു പോകുകയായിരുന്നു. റോഡിൽ കൂടി നടന്നുപോകുന്നത് പരിചയക്കാരൻ കണ്ടതോടെയാണ് കുട്ടിയെ കിട്ടിയതെന്ന് അച്ഛൻ ജിജോ . രാവിലെ ആറു മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. രാവിലെ വീട്ടിൽ നിന്ന് കുട്ടിയെ പെട്ടെന്ന് കാണാതെ ആകുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് എല്ലാവർക്കും നന്ദിയറിയിച്ച് അച്ഛൻ ജിജോ പറഞ്ഞു.

Related posts

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

Aswathi Kottiyoor

കേരളത്തിലേക്ക് വരുന്നു ഡബിൾ ഡക്കർ ട്രെയിൻ; ഇന്ന് പരീക്ഷണയോട്ടം

Aswathi Kottiyoor

അമ്പായത്തോട് തീപ്പൊരിക്കുന്നിൽ വാഹനാപകടം

Aswathi Kottiyoor
WordPress Image Lightbox