എംഇഎസ് സ്കൂളിലെ അധ്യാപകനായ മുഹമ്മദ് അലിക്ക് ശൂന്യവേതന അവധി നീട്ടി നൽകാനാകില്ലെന്ന് സ്കൂൾ മാനേജർ തീരുമാനം എടുത്തതിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. 2020ൽ സർക്കാർ ശൂന്യവേതന അവധി നീട്ടി നൽകുന്നത് സംബന്ധിച്ച് പുതിയ ഉത്തറവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജർ അവധി അപേക്ഷ സർക്കാരിന് കൈമാറാതെ തള്ളി. ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ എത്തിയ അധ്യാപകന്അനൂകൂല വിധി സിംഗൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നൽകി. ഇതിനെ ചോദ്യം ചെയ്താണ് എംഇഎസ് മാനേജര്‍ സുപ്രീംകോടതിയിൽ എത്തിയത്. കേസിൽ അധ്യാപകനായി അഭിഭാഷകരായ പ്രശാന്ത് കുളമ്പിൽ, ജുനൈസ് പടലത്ത് എന്നിവർ വാദിച്ചു. എംഇഎസിനായി അഭിഭാഷകരായ അരവിന്ദ് ഗുപ്ത,ആലിം അൻവർ എന്നിവർ ഹാജരായി
- Home
- Uncategorized
- എയിഡഡ് സ്കൂൾ അധ്യാപകരുടെ ശ്രദ്ധക്ക്,180 ദിവസത്തിന് മുകളിലുള്ള അവധിയിലെ തീരുമാനം സര്‍ക്കാരിനെന്ന് സുപ്രീംകോടതി