കത്തിന്‍റെ പൂര്‍ണരൂപം..
‘നടിയെ ആക്രമിച്ച കേസിൽ ഏറ്റവും പ്രധാനപെട്ട തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപെട്ട വിഷയത്തിൽ ആരോപണ വിധേയയായ എറണാകുളം സ്പെഷ്യൽ ജഡ്ജ് ഹണി എം വർഗ്ഗീസ് ആണ് ഇപ്പോൾ മുകേഷ് എം എൽ എ ക്കെതിരായ ലൈംഗിക പീഡനകേസിൽ പ്രതിയുടെ മുൻകൂർ ഹർജി പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പടിവിപ്പിച്ചതും.സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗസിന്‍റെ മകളും പണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സിപിഎം സ്ഥാനാർത്ഥിയുമായിരുന്ന ജഡ്‌ജ് ഹണി എം വർഗ്ഗീസ് ഈ കേസിൽ വാദം കേൾക്കുന്നതും വിധി പുറപ്പടിക്കുന്നതും നീതിപൂർവ്വമാകില്ല.ആയതിനാൽ ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുകേഷ് എം എൽ എ യുടെ മുൻകൂർ ജ്യാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റി നീതിപൂർവമായ ഉത്തരവ് ഉണ്ടാകാൻ താല്പര്യപെടുന്നു ‘