21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സർവ്വ സജ്ജം ദൗത്യസംഘം, അതീവ നിർണായക നീക്കം, ഏത് നിമിഷവും കാട്ടാനക്ക് വെടിയേൽക്കും; അജീഷിൻ്റെ സംസ്കാരം 3 ന്
Uncategorized

സർവ്വ സജ്ജം ദൗത്യസംഘം, അതീവ നിർണായക നീക്കം, ഏത് നിമിഷവും കാട്ടാനക്ക് വെടിയേൽക്കും; അജീഷിൻ്റെ സംസ്കാരം 3 ന്

മാനന്തവാടി: മാനന്തവാടി പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി മഖ്‌നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ട്. ആനയെ ആർ ആർ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാൻ ആകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും.

കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്.. ആനയെ പിടിച്ചാൽ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാകും വനംവകുപ്പ് തുടർ നടപടി സ്വീകരിക്കുക. നോർത്തൺ സി സി എഫ് മാനന്തവാടിയിൽ ക്യാമ്പ് ചെയ്താണ് എല്ലാം ഏകോപിപ്പിക്കുന്നത്. ഡോ. അജേഷ് മോഹൻദാസ് ആണ് വെറ്റിനറി ടീമിനെ നയിക്കുക.

അതേസമയം പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് അൽഫോൻസാ ദേവാലയത്തിന്റെ സെമിത്തേരിയിൽ ആകും സംസ്കാരം. ഇന്നലെ രാത്രി എട്ടരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം 10 മണിയോടെ ആണ് മൃതശരീരം വീട്ടിൽ എത്തിച്ചത്. 2 മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.

Related posts

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

Aswathi Kottiyoor

പ്രളയസഹായം നിഷേധിക്കുന്നു,വിവേചനം കാണിക്കുന്നു,കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ ഹർജി നൽകി

Aswathi Kottiyoor

ഇന്നലെ വരെ സ്ഥിരീകരിച്ചത് 364 മരണം, 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, ഇന്ന് രാവിലെ ചാലിയാറിൽ തെരച്ചിൽ തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox