25.1 C
Iritty, IN
July 7, 2024
Uncategorized

തുമ്പ: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തി ക്യാപറ്റന്‍ സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു വെറും എട്ട് റണ്‍സെടുത്ത് പുറത്തായി. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 145 എന്ന നിലയാണ് കേരളം. സച്ചിന്‍ ബേബി (53), അക്ഷയ് ചന്ദ്രന്‍ (13) എന്നിവരാണ് ക്രീസില്‍. 40 റണ്‍സെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

സ്‌കോര്‍ സൂചിപ്പിക്കുന്നത് മോശം തുടക്കമായിരുന്നു കേരളത്തിന്. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. ജയ്സ്വാളിന്റെ പന്തില്‍ ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്. മൂന്നാമതായി ക്രീസിലെത്തിയ രോഹന്‍ പ്രേമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ആകാശിന്റെ പന്തില്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കിയാണ് രോഹന്‍ പ്രേം മടങ്ങുന്നത്. 40 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ കേരളത്തിനുണ്ടായിരുന്നത്. പിന്നീട് ക്രീസിലെത്തിയ സച്ചിന്‍ ബേബി നല്ലരീതിയില്‍ പ്രതിരോധം തീര്‍ത്ത് ആദ്യ സെഷനിലെ തകര്‍ച്ച ഒഴിവാക്കി.

എന്നാല്‍ രണ്ടാം സെഷന്റെ തുടക്കത്തില്‍ സക്‌സേന മടങ്ങി. ഓപ്പണറായി എത്തിയ സക്സേന അഞ്ച് ബൗണ്ടറികളാണ് നേടിയത്. തുടര്‍ന്നെത്തിയ സഞ്ജുവിന് 17 പന്ത് മാത്രമായിരുന്നു ആയുസ്. ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ തിവാരിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ തിളങ്ങിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടാന്‍ നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ സച്ചിന്‍ ബേബി ആറ് റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. വിഷ്ണു വിനോദ്, അഖിന്‍ സത്താര്‍ എന്നിവര്‍ പുറത്തായി. ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍ എന്നിവരാണ് പകരമെത്തിയത്.

Related posts

ആസിഡ് ആക്രമണം; കോട്ടയത്ത് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു; പ്രതികളായ സുഹൃത്തുക്കൾ റിമാൻഡിൽ

Aswathi Kottiyoor

വിൽക്കാൻ വെച്ച വീട് കാണാനെത്തിയവർ നടുങ്ങി; താമരശേരിയിൽ വീട്ടിനകത്ത് മുറിയിൽ അജ്ഞാതന്റെ മൃതദേഹം

Aswathi Kottiyoor

വന്ദേഭാരതിന് മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വയോധികൻ

Aswathi Kottiyoor
WordPress Image Lightbox