25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
Uncategorized

കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കൊച്ചി: കൊച്ചിയിലെ പ്രൊവിഡന്‍റ് ഫണ്ട് ഓഫീസിനകത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അപ്പോളോ ടയേഴ്സിലെ മുൻ കരാർ ജീവനക്കാൻ മരിച്ചു. തൃശ്ശൂർ പേരാന്പ്ര സ്വദേശിയായ ശിവരാമനാണ് ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ആധാറിലെ സാങ്കേതിക പിഴവ് പറഞ്ഞ് ജീവനക്കാർ 6 വർഷമായി വട്ടം കറക്കിയതിൽ മനംനൊന്താണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് മകൻ ശ്രീജിത്ത് മാധ്യമങ്ങോളോട് പറഞ്ഞു.
കാൻസർ രോഗിയായ ശിവരാമൻ 6 വർഷമായി ടയർ കന്പനിയിലെ കരാർ ജോലിയിൽ നിന്ന് വിരമിച്ചിട്ട്. വിരമിക്കൽ ആനുകൂല്യത്തിനായി അന്ന് തന്നെ അപേക്ഷ നൽകി. ഓഫീസിൽ പലവട്ടം കയറിയിറങ്ങി. പക്ഷെ നൽകാനുള്ള 80,000 രൂപ അധികൃതർ നൽകിയില്ല. ആധാറിൽ വയസുമായി ബന്ധപ്പെട്ട് ഉള്ള സാങ്കേത പിഴവ് തിരുത്താത്തതാണ് കാരണമായി പറഞ്ഞത്. ഇതിനായി സ്കൂൾ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള രേഖ സ്കൂളിൽ നിന്ന് ലഭ്യമായില്ല. അതില്ലാതെ പണം നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ കുടുപ്പിച്ച് പറഞ്ഞതോടെ വിഷം കഴിച്ചെന്നാണ് മകൻ പറയുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് കലൂരിലെ പി.എഫ് ഓഫീസിനകത്തെ ശുചിമുറിയിൽ കയറി ശിവരാമൻ വിഷം കഴിച്ചത്. ഉടൻ പിഎഫ്ഓഫീസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.പിഎഫ് ഓഫീസിലെ ജീവനക്കാരാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയ ആതമഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് അന്വേഷണം തുടങ്ങി. സാങ്കേതിക പിഴവുള്ള അപേക്ഷ കാരണമാണ് ആനുകൂല്യ വിതരണത്തിന് തടസ്സം ഉണ്ടായതെന്നാണ് പി.എഫ് ഓഫീസ് വിശദീകരിക്കുന്നത്. മറ്റ് വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും റീജിയണൽ ഓഫീസ് പ്രതികരിച്ചു

Related posts

പുൽക്കാടുകൾക്ക് തീ പിടിക്കാനായി സംഭവിച്ചതെന്തെന്ന് വ്യക്തമല്ല; അച്യുതാനന്ദന്റെ മരണത്തിൽ ഞെട്ടി നാട്

ഫ്ലൈറ്റ് വേണ്ട, ടാക്സി മതി, യുവതി ഇറങ്ങിയ മുറിയിൽ രക്തം, മകനെ കൊന്ന് ബാഗിലാക്കിയ അമ്മ, പൂട്ടിയ പൊലീസ് ആക്ഷൻ

Aswathi Kottiyoor

വയനാട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; കോഴിക്കോട്ട് മെഡിക്കൽ വിദ്യാർഥിനിയായ 24കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox